വ​യോ​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Friday, December 2, 2022 1:10 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും നി​യ​മം 2007 പ്ര​കാ​രം താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ചാ​ല​ക്കു​ടി താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 40 കേ​സു​ക​ളി​ൽ 34 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​മാ​യ എം.​കെ. ഷാ​ജി പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ട്ടു.
ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ) എ​ൻ. അ​ശോ​ക് കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ (എ​ച്ച്ക്യു) കെ.​ഡി. രാ​ജ​ൻ, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ഐ.​കെ. പൂ​ക്കോ​യ, ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ. ​ബി​ന്ദു, സെ​ക്ഷ​ൻ ക്ല​ർ​ക്ക് ക​സ്തൂ​ർ​ബാ​യ്, ക​ണ്‍​സി​ലി​യേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 19 കേ​സു​ക​ളി​ൽ 14 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വ​യോ​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 59 കേ​സു​ക​ളി​ൽ 48 കേ​സു​ക​ൾ തീ​ർ​പ്പാ​യ​താ​യി ഇ​രി​ങ്ങാ​ല​ക്കു​ട മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ എം.​കെ. ഷാ​ജി അ​റി​യി​ച്ചു.