വ​ച​ന വി​ശു​ദ്ധി​യി​ൽ ചെ​ട്ടി​ക്കാ​ട് ദേ​വാ​ല​യം
Friday, December 2, 2022 1:10 AM IST
ചെ​ട്ടി​ക്കാ​ട്: വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ തീ​ർഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ബൈ​ബി​ൾ പാ​രാ​യ​ണ മാ​സാ​ച​ര​ണ​ത്തി​നു​തു​ട​ക്ക​മാ​യി. ബൈ​ബി​ൾ പാ​രാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് പിഒസി ​ബൈ​ബി​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​ജു കോ​ക്കാ​ട്ട് വ​ച​ന ദീ​പം തെ​ളി​യി​ച്ച് ഉ​​ദ്ഘാ​ട​നം ചെ​യ്തു. റെ​ക്ട​ർ ഫാ.​ അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി. ദി​വ​സ​വും രാ​വി​ലെ 5.30 മു​ത​ൽ ഏഴുവ​രെയും ​വൈ​കി​ട്ട് ആറു​മുത​ൽ രാ​ത്രി 9.30 വ​രെ​യും ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ക്കും. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ത്തി​ലേ​റെ പേ​ർ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ൽ പ​ങ്കു ചേ​രും. 24ന് ​സ​മാ​പി​ക്കു​ന്ന ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ന് ചെ​ട്ടി​ക്കാ​ട് ഇ​ട​വ​ക മ​ത​ബോ​ധ​ന യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കും.
ഈ ​വ​ച​ന വി​രു​ന്നി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ഏ​വ​രേ​യും ചെ​ട്ടി​ക്കാ​ട് ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റെ​ക​ട​ർ ഫാ.​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ ​അ​നീ​ഷ് പു​ത്ത​ൻപ​റ​ന്പി​ൽ എ​ന്ന​ിവ​ർ പ​റ​ഞ്ഞു.