ഹോ​ളി​ഗ്രേ​സി​ൽ മെ​ഗാ എ​ക്സി​ബി​ഷ​ൻ
Friday, December 2, 2022 1:10 AM IST
മാ​ള: ഹോ​ളി ഗ്രേ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​ട്യൂ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒന്‍പത്, 10, 11 തീ​യതി​ക​ളി​ൽ മെ​ഗാ എ​ക്സി​ബി​ഷ​ൻ - ഹോ​ളി ഫെ​യ​ർ ഫി​യ​സ്റ്റ 2022 ന​ട​ത്തും. ന​വീ​ന ഷോ​പ്പിം​ഗ് അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന വാ​ണി​ജ്യ സ്റ്റാ​ളു​ക​ൾ, കി​ഡ്സ് പാ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ക​ലാ​സ​ന്ധ്യ എ​ന്നീ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഇ​തി​നോ​ടൊ​പ്പം പെ​റ്റ് ഷോ, ​ടെ​ക്നി​ക്ക​ൽ എ​ക്സ്പോ, ഓ​ട്ടോ എ​ക്സ്പോ തു​ട​ങ്ങി വി​ക്രം സാ​രാ​ഭാ​യി സ്പെ​യ്സ് സെ​ൻ​റ​ർ, ആ​ർ​മി, നേ​വി, മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ, ബി ​എ​സ് എ​ൻ എ​ൽ, കെ ​എ​സ് ആ​ർ ടി ​സി, കെ ​എ​സ് ഇ ​ബി, റോ​ബോ​ട്ടി​ക്സ് എ​ക്സി​ബി​ഷ​ൻ, നൂ​ത​ന ക​ന്പ്യൂ​ട്ട​ർ ടെ​ക്നി​ക് പ്രോ​ജ​ക്ട് എ​ക്സി​ബി​ഷ​ൻ, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ന്നി​വ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
പ്ര​ശ​സ്ത ഗാ​യ​ക​നും ന​ട​നു​മാ​യ സി​ദ്ധാ​ർ​ത്ഥ് മേ​നോ​ൻ പ്ര​ധാ​ന ഗാ​യ​ക​നാ​യി എ​ത്തു​ന്ന മ​ദ്രാ​സ് മൈ​ൽ ബാ​ൻ​ഡ് ഷോ, ​മെ​ന്‍റ​ലി​സ്റ്റ് നി​ബി​ൻ നി​രാ​വ​ത്തി​ന്‍റെ ക്രി​പ്രി​ക് ഷോ, ​ഡി ജെ, ​വി​ദ്യാ​ർഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് എ​ന്നി​വ ഈ ​എ​ക്സി​ബി​ഷ​ന്‍റെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്. നൂ​റി​ൽ പ​രം ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ൾ, 50ൽ ​പ​രം വി​വി​ധ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഈ ​എ​ക്സി​ബി​ഷ​ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ളാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് - 8281440832, 8940343100.