കൃ​ഷി​യി​ടം മ​ണ്ണി​ട്ടു നി​ക​ത്താ​ൻ ശ്ര​മം;​ ക​ർ​ഷ​കസം​ഘം പ്ര​തി​ഷേ​ധി​ച്ചു
Friday, December 2, 2022 1:10 AM IST
മേ​ലൂ​ർ:​ ക​ല്ലു​കു​ത്തി പു​ഞ്ച​പ്പാ​ട​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ത​ണ്ണീ​ർ​ത​ടം മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം ക​ർ​ഷ​ക സം​ഘം മേ​ലൂ​ർ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി കു​ത്തി ത​ട​ഞ്ഞു.​
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പു​ഞ്ച​പ്പാ​ട​ത്ത് മ​തി​ൽ കെ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് തി​രി​ച്ച നി​ല​യി​ലാ​ണ്.​ ഏ​ഴ് അ​ടി​യോ​ളം താ​ഴ്ന്ന് കി​ട​ക്കു​ന്ന പാ​ടം മ​ണ്ണി​ട്ട് നി​ക​ത്താ​ൻ ഉ​ള്ള ശ്ര​മ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​തെ​ന്നും തു​ട​ർ​ന്ന് മ​ണ്ണ​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേശ​വും ന​ൽ​കി​യി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു.​
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു.​ ബ​ന്ധ​പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ഇ​തു​മാ​യി പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കു​ടി വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ജ​ല​സ്രോ​ത​സ്‌​സാ​യ പു​ഞ്ച​പാ​ട​ത്ത് ഉ​റ​വ് ന​ശി​പ്പി​ക്കും വി​ധ​മാ​ണ് പാ​ടം നി​ക​ത്തു​ന്ന​ത​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്ന് കൊ​ണ്ടു പോ​കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ർ​ഷ​ക സം​ഘം നോ​ർ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ.​ ജോ​യ് പ​റ​ഞ്ഞു.​ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​എ​സ് ബി​ജു, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​സി.​ അ​നൂ​പ്, പി.​ടി.​ ജോ​ജി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.