ശ്രീ​വി​ദ്യാ സ​പ​ര്യാ മ​ഹോ​ത്സ​വം
Friday, December 2, 2022 1:12 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ ​വി​ദ്യാ​പ്ര​തി​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മൂ​ഹ​നന്മയ്ക്കാ​യി വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ശ്രീ​ച​ക്ര പൂ​ജ​യും ഉ​പാ​സ​ക സം​ഗ​മ​വും ഡി​സം​ബ​ർ 10,11 തീ​യ​തി​ക​ളി​ലാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു ന​ട​ത്ത​പ്പെ​ടു​ന്നു.
പ​ത്താം തീ​യ​തി രാ​വി​ലെ മു​ത​ൽ തു​ട​ങ്ങു​ന്ന പൂ​ജ​ക​ളും ഹ​വ​ന​ങ്ങ​ളും 11ന് ​രാ​ത്രി എ​ട്ടിന് സ​മാ​പി​ക്കു​ം. യ​ജ്ഞ​ശാ​ല​യു​ടെ കാ​ൽ​നാ​ട്ടു​ക​ർ​മം ര​ണ്ടാം തീ​യ​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന് ബ്ര​ഹ്മ​ശ്രീ സ​ത്യ​ധ​ർ​മന​ടി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.
ശ്രീ​വി​ദ്യാ​കു​ല​ഭൂ​ഷ​ണം ശ്രീ​വി​ദ്യാ​ത​ന്ത്ര ര​ത്നം ബ്ര​ഹ്മ​ശ്രീ ഗു​രു​ജി ത​ഞ്ചാ​വൂ​ർ ഗ​ണ​പ​തി സു​ബ്ര​ഹ്മ​ണ്യ ശാ​സ്ത്രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ഗ​ശാ​ല​യി​ൽ പൂ​ജ​ക​ളും ഹ​വ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്.
കാ​ശി​യി​ൽ നി​ന്നു​ള്ള മ​ഹ​ന്ത് ശ​ങ്ക​ർ​പു​രി മ​ഹാ​രാ​ജ്, ദ​ക്ഷി​ണാ​മൂ​ർ​ത്തി പീ​ഠ (ക​ർ​ണാ​ട​ക)​മ​ഠാ​ധി​പതി ​ചിന്മയാ​ന​ന്ദ​സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​രു​ടെ വി​ശി​ഷ്ട സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ക്കും.
നാളെ വൈ​കു​ന്നേ​രം അ​ഞ്ചിന് മ​ഹാ​പ്ര​ത്യം​ഗി​രാ ഹോ​മ​വും, ഞാ​യ​റാ​ഴ്ച​രാ​വി​ലെ ശ്രീ​ച​ക്ര ന​വാ​വ​ര​ണ പൂ​ജ​യും, ഉ​ച്ച​തി​രി​ഞ്ഞ് മ​ഹാ ച​ണ്ഡി​കാ ഹോ​മ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.