മറ്റത്തൂർ പഞ്ചായത്ത്
മറ്റത്തൂർ: ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച്്് മറ്റത്തൂർ പഞ്ചായത്തിൽ സ്വച്ഛത റണ്‍ സംഘടിപ്പിച്ചു. ഓടിയെത്താം ശുചിത്വത്തിൽ ഒന്നാമത് എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ സുധീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, പഞ്ചായത്തംഗങ്ങൾ, ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ സ്വച്ഛത പ്രതിജ്ഞയെടുത്തു.
കൊടകര പഞ്ചായത്ത്
കൊടകര: ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് കൊടകര പഞ്ചായത്തിൽ സ്വച്ഛത റണ്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശേരി അംഗങ്ങളായ പ്രനില ഗിരീശൻ, എം.എം. ഗോപാലൻ, ഷിനി ജെയ്സണ്‍, ലത ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ ജോബി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, വിഇഒ രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഉഷ എന്നിവർ പ്രസംഗിച്ചു.
കാടുകുറ്റി പഞ്ചായത്ത്
കാടുകുറ്റി: മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർഥികളെ അണിനിരത്തി സ്വച്ഛതാറണ്‍ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായാണ് കല്ലൂർ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചത്.
മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം പറയുന്ന പോസ്റ്ററുകളും ബാനറുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു. തുടർന്ന് ശുചിത്വവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും എടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പിസി അയ്യപ്പൻ അധ്യക്ഷനായി. മോഹിനി കുട്ടൻ, രാഖി സുരേഷ്, ലീന ഡേവിസ് എന്നിവർ പ്രസംഗിച്ചു.