ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യാ​കു​ന്നു
Friday, December 2, 2022 1:12 AM IST
ചാ​ല​ക്കു​ടി: കോ​ട​തി ജം​ഗ്ഷ​നി​ൽ അ​ടി​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ട്രാം​വെ റോ​ഡി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു.
ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച് ട്രാം​വെ റോ​ഡി​ൽ കു​ള​ത്തി​ന് സ​മീ​പം എ​ത്തി​ച്ചേ​രു​ന്ന വി​ധം 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള റോ​ഡ് വീ​തി കൂ​ട്ടാ​നും അ​തി​ന് ശേ​ഷം വ​രു​ന്ന സ്ഥ​ലം ഉ​ട​മ​സ്ഥ​ർ സൗ​ജ​ന്യ​മാ​യ് വി​ട്ടു ത​രു​ന്ന സ്ഥ​ല​ത്താ​ണ് റോ​ഡ് നി​ർ​മി​ക്കു​ക. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്ഥ​ല​മു​ട​മ​ക​ൾ ഭൂ​മി സൗ​ജ​ന്യ​മാ​യ് വി​ട്ടു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചിട്ടുണ്ട്. സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ റ​വ​ന്യൂ വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക്കാ​യി ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു , സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് തോ​മാ​സ്, സൂ​സ​മ്മ ആ​ന്‍റ​ണി, ദീ​പു ദി​നേ​ശ്, ജി​ജി ജോ​ണ്‍​സ​ൻ, സൂ​സി സു​നി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി.​ഒ. പൈ​ല​പ്പ​ൻ, ഷി​ബു വാ​ല​പ്പ​ൻ, നി​ത പോ​ൾ, പ്രീ​തി ബാ​ബു, സ്ഥ​ല​മു​ട​മ​ക​ളാ​യ വ​ക്ക​ച്ച​ൻ പു​ത്ത​ൻ വീ​ട്ടി​ൽ, മാ​ർ​ട്ടി​ൻ ഉൗ​ക്ക​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യാ​ന​ന്ദ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.