കെ. രാഘവൻമാസ്റ്റർ പുരസ്കാരം പി. ജയചന്ദ്രനു സമ്മാനിച്ചു
Friday, December 2, 2022 1:12 AM IST
ഇരിങ്ങാലക്കുട: കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​ർ പു​ര​സ്കാ​രം നി​ത്യ​ഹ​രി​ത നി​റ സാ​ന്നി​ധ്യം പി. ​ജ​യ​ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു. സം​ഗീ​ത​ലോ​ക​ത്ത് നി​ര​വ​ധി പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് പു​ര​സ്കാ​രം പി. ​ജ​യ​ച​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ ന​ട​ന്ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ രാ​ഘ​വ​ൻ മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ടി. മു​ര​ളി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ര​സ്കാ​ര​ത്തി​നും അ​നു​മോ​ദ​ന​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ട്ടും പ​റ​ച്ചി​ലു​മാ​യി സ​ദ​സി​നോ​ടു സ​ല്ല​പി​ച്ചു. പു​ര​സ്കാ​ര ല​ബ്ധി​ക്ക് കാ​ര​ണം ശ്രോ​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​മെ​ന്ന് പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ പു​ര​സ്കാ​ര ജേ​താ​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. കൂ​ടി​യാ​ട്ടം കു​ല​പ​തി വേ​ണു​ജി ആ​ദ​ര​പ​ത്രം സ​മ​ർ​പ്പി​ച്ചു. കെ.​വി. രാ​മ​നാ​ഥ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വ​ള്ളൂ​ർ മു​ര​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​വി. ബാ​ല​ൻ, അ​ശോ​ക​ൻ ച​രു​വി​ൽ, ജ​യ​രാ​ജ് വാ​രി​യ​ർ, സി.​എ​സ.് മീ​നാ​ക്ഷി, കെ. ​ശ്രീ​കു​മാ​ർ, സോ​ണി​യ ഗി​രി, സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ, അ​നി​ൽ മാ​രാ​ത്ത്, അ​ഡ്വ. രാ​ജേ​ഷ് ത​ന്പാ​ൻ, വി.​എ​സ്. വ​സ​ന്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി.​ടി. മു​ര​ളി ന​യി​ച്ച ഗാ​ന​മേ​ള അ​ര​ങ്ങേ​റി.