കു​റ്റി​ച്ചി​റ - ചാ​യ്പ്പ​ൻകു​ഴി റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണം
Friday, December 2, 2022 1:13 AM IST
ചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ - ചാ​യ്പ്പ​ൻ കു​ഴി റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പീ​ലാ​ർ​മു​ഴി വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നേ റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​താ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ളും മു​ട​ങ്ങി. റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ചാ​ല​ക്കു​ടി മു​ത​ൽ കു​റ്റി​ച്ചി​റ വ​രെ​യും ചാ​യ്പ്പ​ൻ കു​ഴി മു​ത​ൽ മ​ല​ക്ക​പ്പാ​റ വ​രെ​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​ണ്.
ഇ​തി​നി​ട​യി​ലു​ള്ള ര​ണ്ട​ര കി​ലൊ മീ​റ്റ​ർ മാ​ത്ര​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​ത്. അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു​ള്ള സ​മാ​ന്ത​ര​പാ​ത​യാ​യ ഇ​ത് വ​ഴി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി​ൽ . സി.​വി. ആ​ന്‍റ​ണി, കെ.​പി. ജെ​യിം​സ്, കെ ​എം ജോ​സ്, ടി.​എ​ൽ. ദേ​വ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​ക്കും സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ക്കും ​നി​വേ​ദ​നം ന​ൽ​കി.