മേലൂർ സെന്റ് ജോസഫ്സ് സ്കൂൾ വിജയികളെ ആദരിച്ചു
1245072
Friday, December 2, 2022 1:13 AM IST
മേലൂർ: സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് റവന്യൂ, ജില്ലാസ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ ഉൾപ്പെടെയുള്ളവ കരസ്ഥമാക്കിയ വിദ്യാർഥികളെയും സംസ്ഥാന തലത്തിൽ നടന്ന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങളിൽ വിജയിച്ചവരെയും ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. ടോമി കണ്ടത്തിൽ, പിടിഎ പ്രസിഡന്റ് ലിൻസൻ ആന്റണി, പ്രിൻസിപ്പൽ ജോജി തോമസ്, ഹെഡ്മാസ്റ്റർ സോണി ജോസഫ്, കായിക അധ്യാപകൻ ജോജു മൽപ്പാൻ, വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകൻ ജെയ്മോൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.