ക​ണ്ണാ​റ​യി​ൽ ബൈ​ക്ക് അ​പ​ക​ടം: മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Saturday, December 3, 2022 1:06 AM IST
ക​ണ്ണാ​റ: ക​ന്പ​നി​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്കും സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നും, ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഴു​ന്നും​പു​റം സ​ണ്ണി​യു​ടെ ഭാ​ര്യ ഗ്രേ​സി, ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വീ​ണ്ട​ശേ​രി അ​റ​ങ്ങാ​ശേ​രി റ​പ്പാ​യി എ​ന്നി​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് റ​പ്പാ​യി. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ രാ​ജ​ന് കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ന്പ​നി​പ്പ​ടി​യി​ലു​ള്ള ആ​ർ​സി പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ഗ്രേ​സി​യെ​യും, ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ജ​നെ​യും ക​ണ്ണാ​റ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ ഉ​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.
പ​ട്ടി​ക്കാ​ട് നി​ന്നും 108 ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.