മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, December 3, 2022 1:09 AM IST
ചാ​ല​ക്കു​ടി: ദ​ന്ത​ൽ ക്ലീ​നി​ക്കി​ൽ ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു മൊ​ബൈ​​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി.
മ​ടവാ​ക്ക​ര കു​ത്തൂ​ർ സു​മേ​ഷ് (26) നെ​യാ​ണ് എ​സ്ഐ സി​ദ്ദി​ക് അ​ബ്ദു​ൾ ഖാ​ദ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ടൗ​ണി​ലെ പ​യ്യ​പ്പി​ള്ളി ഡെ​ന്‍റ​ൽ ക്ലീ​നി​ക്കി​ൽ നി​ന്നാ​ണ് 8000 രൂ​പ വി​ല വ​രു​ന്ന ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​ത്. ജീ​വ​ന​ക്കാ​ർ മേ​ശ പു​റ​ത്ത് വ​ച്ചി​രു​ന്ന ഫോ​ണു​ക​ളാ​ണ് അ​വ​രു​ടെ ക​ണ്ണുവെ​ട്ടി​ച്ച് കൈ​ക്ക​ലാ​ക്കി​യ​ത്.
പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സിസിടി ​വി ക്യാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സി​ൽ പ്ര​തി​യാ​യ സു​മേ​ഷി​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.
ഒ​രു ഫോ​ണ്‍ തൃ​ശൂ​രി​ൽ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത് ക​ണ്ടെ​ടു​ത്തു. മ​റ്റൊ​രു ഫോ​ണ്‍ മോ​ഷ്ടാ​വി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.