മാ​ർ ഔ​ഗി​ൻ കു​രി​യാ​ക്കോ​സിന്‍റെ മെ​ത്രാ​പ്പോ​ലീ​ത്ത​ാഭിഷേകം ജ​നു​വ​രി എ​ട്ടി​ന്
Saturday, December 3, 2022 1:09 AM IST
തൃ​ശൂ​ർ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ട്ടാ​ഭി​ഷേകം മാ​ർ​ത്ത് മ​റി​യം വ​ലി​യ പ​ള്ളി ക​ത്തീ​ഡ്ര​ലി​ൽ ജ​നു​വ​രി എ​ട്ടി​നു ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ​പ​റ​ഞ്ഞു.
സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​ൻ പാ​ത്രി​യ​ർ​ക്കീ​സ് മാ​റ​ൻ മാ​ർ ആ​വ തൃ​തീ​യ​ൻ മാ​ർ ഔ​ഗി​ൻ കു​രി​യാ​ക്കോ​സ് എ​പ്പി​സ്കോ​പ്പ​യെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​തോ​ലി​ക്ക പാ​ത്രി​യ​ർ​ക്കീ​സ് ജ​നു​വ​രി നാ​ലി​ന് തൃ​ശൂ​രി​ൽ എ​ത്തും. മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് വാ​ഴി​ക്കു​ന്ന​ത്.
ജ​നു​വ​രി എ​ട്ടി​ന് വ​ലി​യ പ​ള്ളി​യി​ൽ രാ​വി​ലെ 7.30 നാ​ണ് ച​ട​ങ്ങ്. ഉ​ച്ച​തി​രി​ഞ്ഞ് 3.30 ന് ​കേ​ന്ദ്ര സ​ൺ​ഡെ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി കി​ഴ​ക്കെ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദ്ദാ​ന പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മാ​ർ​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യി​ൽ അ​വ​സാ​നി​ക്കും.
5.30ന് ​വി​വി​ധ മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്‌​ട്രീയ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ച് കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പൊ​തു​സ​മ്മേ​ള​ന​വും പൗ​ര​സ്വീ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ത്രാ​പ്പോ​ലീ​ത്താ​ഭി​ഷേ​കം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​ത്.
മാ​ർ മീ​ലി​സ് - ഓ​സ്ട്രേ​ലി​യ, മാ​ർ അ​പ്രേം അ​ഥ​നി​യേ​ൽ - സി​റി​യ, സി​ന​ഡ് സെ​ക്ര​ട്ട​റി മാ​ർ ബെ​ന്യാ​മിൻ ഏ​ലി​യാ മെ​ൽ​ബ​ൺ - ന്യൂ​സി​ല​ൻ​ഡ്, മാ​ർ ഇ​മ്മാ​നു​വേ​ൽ യോ​സ​ഫ് - കാ​ന​ഡ, മാ​ർ ഔ​ദീ​ശോ ഔ​റാ​ഹം - പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പ് എന്നിവർ പാ​ത്രി​യ​ർ​ക്കീ​സി​നെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​ഗ​മി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്, വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​സ് ജേ​ക്ക​ബ് വേ​ങ്ങാ​ശേ​രി, ഫാ. ​കെ.​ആ​ർ. ഈ​നാ​ശു, എ.​എം. ആ​ന്‍റ​ണി, ജേ​ക്ക​ബ് ബേ​ബി ഒ​ല​ക്കേ​ങ്കി​ൽ, അ​ബി ജെ. ​പൊ​ൻ​മ​ണി​ശേ​രി, ക​ൺ​വീ​ന​ർ രാ​ജ​ൻ ജോ​സ് മ​ണ്ണു​ത്തി, ജി​ൽ​സ​ൺ ജോ​സ് മ​ണ്ണു​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.