സൗ​ജ​ന്യ ആ​യു​ർ​വേ​ദ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, December 3, 2022 1:11 AM IST
തെെ​ക്കാ​ട്ടു​ശേ​രി: ആ​യു​ർ​വേ​ദ രം​ഗ​ത്തെ പ്ര​ശ​സ്ത സ്ഥാ​പ​ന​മാ​യ തൃ​ശൂ​ർ തൈ​ക്കാ​ട്ടു​മൂ​സ്‌ എ​സ്എ​ൻ​എ ഒൗ​ഷ​ധ​ശാ​ല 100 വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​തോ​ത്ത​രം എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നു വ​രു​ന്നു.
ഈ ​ശ​തോ​ത്ത​ര പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 16 ന് ​എ​സ്എ​ൻ​എ അ​ങ്ക​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നു മു​ന്നോ​ടി​യാ​യി എ​സ് എ​ൻ​എ സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല്, 11 എ​ന്നീ ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി സൗ​ജ​ന്യ ആ​യു​ർ​വേ​ദ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ം.
ആ​യു​ർ​വേ​ദ​ത്തി​ലെ സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​യ കാ​യ​ ചി​കി​ത്സ (ജ​ന​റ​ൽ മെ​ഡി​സി​ൻ), ബാ​ല ചി​കി​ത്സ (പീ​ഡി​യാ​ട്രി​ക്സ്), സ്ത്രീ​രോ​ഗ -പ്ര​സൂ​തി​ത​ന്ത്ര (ഗൈ​ന​ക്കോ​ള​ജി ഒ​ബ്സ്റ്റ​ട്രി​ക്സ് ), മാ​ന​സി​കാ​രോ​ഗ്യം (മെ​ന്‍റ​ൽ ഹെ​ൽ​ത്ത്), ശാ​ലാ​ക്യ ത​ന്ത്രം (ഒ​ഫ്താ​ൽ​മോ​ള​ജി ആൻഡ് ഇ​എ​ൻ​ടി), തൈ​റോ​യി​ഡ് ആ​ൻ​ഡ് ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലെ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും മ​രു​ന്നുവി​ത​ര​ണ​വും സൗ​ജ​ന്യ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ം. വി​വ​ ര​ങ്ങ​ൾ​ക്ക്: 8943441947, 8281344 909, 0487-2441947.