അ​മ​ല ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ഗ്രീ​ൻ ഹൗ​സും സം​യു​ക്ത ഒൗ​ഷ​ധോ​ദ്യാ​ന​വും
Sunday, December 4, 2022 12:59 AM IST
തൃ​ശൂ​ർ: അ​മ​ല ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ നാ​ഷ​ണ​ൽ മെ​ഡി​സി​ന​ൽ പ്ലാ​ന്‍റ്സ് ബോ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ഗ്രീ​ൻ ഹൗ​സി​ന്‍റെ​യും -സ​ഞ്ജീ​വ​നി, സം​യു​ക്ത ഒൗ​ഷ​ധോ​ദ്യാ​ന​ത്തി​ന്‍റെ​യും-​ആ​യു​ർ വാ​ലി ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ച്ചു.

അ​ഞ്ഞൂ​റി​ല​ധി​കം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ശേ​ഖ​ര​വും വം​ശ​നാ​ശം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​പൂ​ർ​വ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ള്ള ഗ്രീ​ൻ ഹൗ​സും അ​മ​ല ആ​യു​ർ​വേ​ദ​ത്തി​ലു​ണ്ട്. ദ​ശ​മൂ​ല​ങ്ങ​ൾ, ദ​ശ​പു​ഷ്പ​ങ്ങ​ൾ, ത്രി​ക​ടു, ത്രി​ഫ​ല എ​ന്നി​ങ്ങ​നെ​യു​ള്ള ആ​യു​ർ​വേ​ദ സം​യു​ക്ത ഒൗ​ഷ​ധ​ങ്ങ​ളു​ടെ ഉ​ദ്യാ​ന​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​എം​ഐ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ, സ്റ്റേ​റ്റ് മെ​ഡി​സി​ന​ൽ പ്ലാ​ന്‍റ്സ് ബോ​ർ​ഡ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഒ.​എ​ൽ. പ​യ​സ്, ആ​യു​ർ​വേ​ദാ​ശു​പ​ത്രി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ ഡോ. ​സി​സ്റ്റ​ർ ഓ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.