ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പു​റ​ത്തേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തെ സ്ലാ​ബ് ത​ക​ർ​ന്ന നിലയിൽ
Sunday, December 4, 2022 1:03 AM IST
ചാ​ല​ക്കു​ടി: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പു​റ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്തെ സ്ലാ​ബ് ത​ക​ർ​ന്ന് ക​ന്പി പു​റ​ത്താ​യ​ത് അ​പ​ക​ട ഭീ​ഷണി ഉ​യ​ർ​ത്തു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​ത്തേ​ക്കു ക​ട​ക്കു​ന്ന ബ​സുക​ളു​ടെ ട​യ​റു​ക​ൾ പു​റ​ത്തേ​ക്ക് നി​ല്ക്കു​ന്ന ക​ന്പി​കളിൽ കു​ത്തി ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡിലേ​ക്ക് യാ​ത്ര​ക്കാ​ർ വ​രു​ന്ന​തും പോ​കു​ന്ന വ​ഴി​യും ഇതു തന്നെയാണ്. അതിനാൽ യാ​ത്ര​ക്കാ​രു​ടെ കാ​ലി​ൽ ക​ന്പി ത​ട്ടി അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും അ​റ്റ​കു​റ്റ പ​ണി പോ​ലും ചെ​യ്യു​ന്നി​ല്ലെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.