കളഞ്ഞു പോയ സ്വ​ർ​ണ ​പാ​ദ​സ​രം ഉ​ട​മ​യ്ക്കു ന​ൽ​കി
Sunday, December 4, 2022 1:03 AM IST
ചാ​ല​ക്കു​ടി: യൂ​ണി​റ്റി​ലെ കെഎ​സ്ആ​ർടിസി ബ​സി​ൽ നി​ന്നു ല​ഭി​ച്ച സ്വ​ർ​ണ ​പാ​ദ​സ​രം ജീ​വ​ന​ക്കാ​ർ ഉ​ട​മ​യ്ക്കു ന​ൽ​കി.

​ചാ​ല​ക്കു​ടി​യി​ൽ നി​ന്നും മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു പോ​യ ബ​സി​ൽ അ​ഴി​ഞ്ഞു വീ​ണ, കൊ​ന്ന​ക്കു​ഴി ക​റ്റു​ക​ണ്ട​ത്തി​ൽ നി​ധി​ൻ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യു​ടെ ഒ​ന്ന​ര പ​വന്‍റെ സ്വ​ർ​ണ പാ​ദ​സ​ര​മാ​ണ് ജീ​വ​ന​ക്കാ​ർ ഉ​ട​മ​യെ തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്.​ സ​ർ​വീ​സി​നി​ട​യി​ൽ ബ​സി​ൽ നി​ന്നും പാ​ദ​സ​രം ല​ഭി​ച്ച ക​ണ്ട​ക്ട​ർ പി.​എ.​ ബേ​ബി വി​വ​രം ഡെ​പ്പോ​യി​ൽ അ​റി​യി​ക്കു​ക​യും സ​ർ​വീ​സ് അ​വ​സാ​നി​ച്ച​പ്പോ​ൾ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ വി.​വി.​ ഷാ​ജി, ഡ്രൈ​വ​ർ ടി.​ജി.​ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.