ഗി​ഫ്റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ വി​ദ്യാ​ർഥി​ക​ളെ യു​വാ​വ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, December 4, 2022 1:04 AM IST
പ​ള്ളി​വ​ള​വ്: സ​ഹ​പാ​ഠി​ക​ളു​മൊ​ത്ത് ഗി​ഫ്റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ വി​ദ്യാ​ർഥി​ക​ളെ യു​വാ​വ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ​മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾക്കാണ് മ​ർ​ദന​മേ​റ്റ​ത്.​

വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ വി​ട്ട ശേ​ഷം ഗി​ഫ്റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ​ ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ട് ക​ട​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. തി​രി​കെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് മ​തി​ല​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ക​ട​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽ നി​ന്നും യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.