പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ക​ർ​മ നീ​തി ലാ​ബ് തു​റ​ന്നു
Sunday, December 4, 2022 1:10 AM IST
പു​തു​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച ക​ർ​മ നീ​തി ലാ​ബ് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി.​ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ, അം​ഗ​ങ്ങ​ളാ​യ അ​ൽ​ജോ പു​ളി​ക്ക​ൻ, ഷീ​ല ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗം സെ​ബി കൊ​ടി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​ധാ​ര​ണ​കാ​ർ​ക്ക് ചി​കി​ത്സ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ധു​നി​ക മെ​ഷി​ന​റി​ക​ൾ ഒ​രു​ക്കി ലാ​ബ് സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ല​ക്ട്രോ​ലൈ​റ്റ് അ​ന​ലൈ​സ​ർ, ഹെ​മ​റ്റോ​ള​ജി അ​ന​ലൈ​സ​ർ, ബ​യോ​കെ​മി​സ്ട്രി അ​ന​ലൈ​സ​ർ എ​ന്നീ മൂ​ന്ന് മെ​ഷി​ന​റി​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് പു​തി​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏഴു മു​ത​ൽ രാത്രി ഏഴു വ​രെ​യും ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 6:30 മു​ത​ൽ 12 വ​രെ​യും ലാ​ബ് പ്ര​വ​ർ​ത്തി​ക്കും. 1999 ലാ​ണ് കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നീ​തി ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.