ജ​ൽ ജീ​വ​ൻ മി​ഷ​ൻ: നൃത്ത​ച്ചു​വ​ടു​ക​ളു​മാ​യി ഒ​രു സം​ഘം വി​ദ്യാ​ർഥി​നി​ക​ൾ
Sunday, December 4, 2022 1:11 AM IST
അ​രി​ന്പൂ​ർ: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ നി​ർ​വ​ഹ​ണ​സ​ഹാ​യ ഏ​ജ​ൻ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​മ​ല കോ​ളജി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വി​ദ്യാ​ർഥി​ക​ളു​മാ​യി കൂ​ടി​ച്ചേ​ർ​ന്ന് ഫ്ലാ​ഷ് മോ​ബു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​മി ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ന്ധു സ​ഹ​ദേ​വ​ൻ, ഹ​രി​ദാ​സ് ബാ​ബു, ജെ​ൻ​സ​ണ്‍, ജെ​യിം​സ് വ​ർ​ഗീ​സ്, സി.പി. ​പോ​ൾ, കെ.എ​ൻ. സ​ലീ​ജ, എ​സ്. പ്രീ​തി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.