ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ലേ​ണേ​ഴ്സ് ലൈ​സ​ൻ​സിന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം
Sunday, December 4, 2022 1:11 AM IST
കൈ​പ്പ​റ​ന്പ്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, തൃ​ശൂ​ർ ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് "​കൈ​കോ​ർ​ക്കാം ചേ​ർ​ത്ത് നി​ൽ​ക്കാം' ​എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഡ്രൈ​വിം​ഗ് പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ലേ​ണേ​ഴ്സ് ലൈ​സ​ൻ​സി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം തൃ​ശൂ​ർ ജി​ല്ല​യി​ലെ മു​ണ്ടൂ​ർ നി​ർ​മ​ൽ ജ്യോ​തി സ്കൂ​ളി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പി.എ​സ്. ​പ്ര​മോ​ജ് ശ​ങ്ക​ർ, എം.പി. ​ജ​യിം​സ്, ​ഫാ​. സോ​ള​മ​ൻ ക​ട​ന്പാ​ട്ടു പ​റ​ന്പി​ൽ സി​എം​ഐ, ഉ​ഷ, ​ഗോ​പി​നാ​ഥ്, സി​സ്റ്റ​ർ ആ​ൻ​സി പോ​ൾ, ​ബി​ജു ജെ​യിം​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി മൊ​ബി​ലി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ക​രു​ത​ൽ ന​ൽ​കി നി​യ​മ​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്ത് സ്വ​ന്ത​മാ​യി വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.