കയ്പമംഗലത്ത് ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാർ യാത്രക്കാരൻ മ​രി​ച്ചു
Monday, December 5, 2022 12:15 AM IST
കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ബോ​ർ​ഡി​നു സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ മ​രി​ച്ചു. കാ​ർ യാ​ത്രി​ക​നാ​യ കു​ന്നം​കു​ളം വേ​ലൂ​ർ സ്വ​ദേ​ശി ചി​ങ്ങ​പു​റ​ത്ത് സു​രേ​ന്ദ്ര​ൻ (67) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളാ​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി വി​ഷ്ണു (26), പാ​വ​റ​ട്ടി സ്വ​ദേ​ശി ഉ​ണ്ണി നി​വാ​സി​ൽ അ​ഡ്വ.​വി​നോ​ദ് (42) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​ൻ രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ​രി​ച്ചു. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: പ്ര​ശാ​ന്ത്, ല​ക്ഷ്മി, വി​ഷ്ണു.

മ​ല​പ്പു​റ​ത്ത് നി​ന്ന് പ​റ​വൂ​രി​ലേ​ക്ക് മെ​റ്റ​ൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ർ യാ​ത്രി​ക​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി ഗു​രു​വാ​യൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.