റോ​ഡ് ത​ക​ർ​ന്നു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, December 5, 2022 12:52 AM IST
വ​ട​ക്കാ​ഞ്ചേ​രി: റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​തമൂലം റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​മാ​രാ​ത്ത്കു​ന്നി​നേ​യും എ​ങ്ക​ക്കാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​യ്ക്ക​ൽ റോ​ഡി​ലാ​ണ് വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ സ​ഞ്ച​രി​ക്കു​ന്ന പാ​ല​യ്ക്ക​ൽ റോ​ഡ് ത​ക​ർ​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​രും ന​ഗ​ര​സ​ഭ​ ഭ​ര​ണനേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് റോ​ഡ് ത​ക​രാ​നു​ള്ള മു​ഖ്യ കാ​ര​ണ​മെ​ന്നും എ​ത്ര​യും പെ​ട്ട​ന്ന് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

കൈ​പ്പ​റ​ന്പ്: ഫു​ട്ബോ​ൾ ലോ​ക​കപ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കൂ​ട്ട് ആ​ർ​ട്സ് ആൻഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് അ​ണ്ട​ർ 18 ജി​ല്ലാ ത​ല ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ​തി​നാ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​യാ​മ ആ​ളൂ​ർ ഒ​ന്നാം സ്ഥാ​ന​വും കെ ​ബി സെ​ഡ് പു​ത്തൂ​ർ ര​ണ്ടാംസ്ഥാ​ന​വും നേ​ടി.