ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും പ​രി​ശീ​ല​ന ക്യാ​ന്പും
Monday, December 5, 2022 12:52 AM IST
കേ​ച്ചേ​രി: തൃ​ശൂ​ർ ജി​ല്ലാ നാ​ഷണ​ൽ സ​ർ​വീ​സ് സ്കീം ​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും എ​ൻഎ​സ്എ​സ് വോ​ള​ൻഡി​യ​ർ ലീ​ഡ​ർമാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്യാ​ന്പും ന​ട​ത്തി. ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​ന്പി​ൽ 500 വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രും 120 പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും അ​ധ്യാപ​ക​രും പ​ങ്കെ​ടു​ത്തു. ഫ്രീ​ഡം വാ​ൾ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള ഒ​ന്നാം സ്ഥാ​നം എ​ള​വ​ള്ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​ബി.​സ​ജി ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും പ​രി​ശീ​ല​ന ക്യാ​ന്പും ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സെ​ബി​നെ അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു. എ​ൻഎ​സ്എ​സ് തൃ​ശൂ​ർ ജി​ല്ല ക​ണ്‍​വീ​ന​ർ എം.​പി. പ്ര​തീ​ഷ് അധ്യ​ക്ഷ​നാ​യി. ക്യാ​ന്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ന്‍റോ വ​ട​ക്ക​ൻ, പിഎസി അം​ഗ​ങ്ങ​ളാ​യ ജി. ​റ​സ​ൽ, തോ​മ​സ്, ഹ​സി​ത ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.