എംഎഎം ​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം
Monday, December 5, 2022 12:55 AM IST
കൊ​ര​ട്ടി: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ക്ക് ​പു​തി​യ മാ​നം തീ​ർ​ക്കു​ക​യാ​ണ് കൊ​ര​ട്ടി വൈ​സ്മെ​ൻ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ നി​ജു ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കൊ​ര​ട്ടി​യി​ൽ ചേ​ർ​ന്ന സെ​ക്ക​ൻ​ഡ് ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​ൽ വ​ച്ച് എംഎഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ടെന്പോ ട്രാ​വ​ല​ർ കൈ​മാ​റി​യാ​ണ് ഇ​ത്ത​വ​ണ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​ത്.
സ്കൂ​ൾ മാ​നേ​ജ​രും കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ.​ജോ​സ് ഇ​ട​ശേ​രി താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.കു​ട്ടി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഒ​രു വാ​ഹ​നം വേ​ണ​മെ​ന്ന സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​ നി​ച്ചാ​ണ് ന​ട​പ​ടി.
വൈ​സ്മെ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തെ​റ്റ​യി​ൽ, ജോ​സ് മൊ​യ​ല​ൻ, ജോ​ജു വ​ർ​ക്കി, കെ.​എ​സ്. ജ​യേ​ഷ്, കൊ​ര​ട്ടി പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ഖി​ൽ ആ​പ്പാ​ട​ൻ, ഫാ. ​ജി​നോ ച​ക്യ​ത്ത്, ട്ര​സ്റ്റി ജോ​ഫി നാ​ൽ​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​സ്മെ​ൻ ക്ല​ബ് ഡി​സ്ട്രി​ക്ട് വ​ണ്ണി​ലെ മു​ഴു​വ​ൻ പ്ര​സി​ഡ​ന്‍റുമാ​രും വൈ​സ്മെ​ൻ കൊ​ര​ട്ടി സെ​ൻ​ട്ര​ലി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി.