വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Monday, December 5, 2022 12:55 AM IST
പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ഹാ​രി​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്ഐ വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദന​ത്തി​നി​ര​യാ​യ​ത്. സ​ഹ​പാ​ഠി​ക​ളു​മൊ​ത്ത് ഗി​ഫ്റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥിക​ളെ ഇ​യാ​ൾ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​ത്.