കേ​ര​ളം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഹ​ബ്ബാ​യി മാ​റി​: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Monday, December 5, 2022 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ളം മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഹ​ബ്ബാ​യി മാ​റി​യിരി​ക്കു​ ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു. യുഡിഎ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ സ​ന്ധ്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ല​ഹ​രി​യു​ടെ ഉ​റ​വി​ട​വും വ്യാ​പ​ന​വും ക​ണ്ടെ​ത്താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ പൈ​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, എ​ൻ.​കെ.​ ജോ​സ​ഫ്, പി.​ബി.​ മ​നോ​ജ്കു​മാ​ർ, റി​ജോ സാ​ബു, ശ​ശി​കു​മാ​ർ ഇ​ട​പു​ഴ, ബാ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ്, ബൈ​ജു കു​റ്റി​ക്കാ​ട​ൻ, കെ.​വി.​ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.