ഇ​ന്ത്യ ഇ​ല​ക്ട്രോ​ണി​ക്സ് ഹ​ബ്ബാവും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
Monday, December 5, 2022 12:57 AM IST
തൃ​ശൂ​ർ: ഇ​ന്ത്യ ഇ​ല​ക്ട്രോ​ണി​ക്സ് ഹ​ബ്ബാ​വാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ലെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. യം​ഗ് ഇ​ന്ത്യ ചേ​ഞ്ച് ഇ​ന്ത്യ എ​ന്ന മു​ദ്രാ​വാ​ക്യം ഇ​തി​ന് കൂ​ടു​ത​ൽ ആ​ക്കം കൂ​ട്ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രി. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ക​ണ്ണ​ന്പു​ഴ, ര​ജി​സ്ട്രാ​ർ വി.​എം. സേ​വി​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി. ​ര​ത്ന​ൻ, ബി​നീ​ഷ് എം. ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.