വി​ല​വ​ർ​ധ​ന​വ് ത​ട​യ​ൽ: ധ​ർ​ണ ന​ട​ത്തി കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ്
Monday, December 5, 2022 12:57 AM IST
തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ പൊ​തു​വി​ത​ര​ണ വ​കു​പ്പ് പാ​ടെ ത​ക​ർ​ന്ന​തു​കൊ​ണ്ടാ​ണ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തെ​ന്ന് കേ​ര​ളാ വ​നി​താ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​യ​ന്തി പ​റ​ഞ്ഞു.
വി​ല​വ​ർ​ധ​ന​വ് ത​ട​യു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ലാ ക​മ്മി​റ്റി തൃ​ശൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജ​യ​ന്തി. കേ​ര​ളം ല​ഹ​രി മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​യ​തി​നാ​ൽ സ്ത്രീ​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​മാ​രി കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​ആ​ർ. ഗി​രി​ജ​ൻ, പി.​എം. ഏ​ലി​യാ​സ്, ശാ​ലി​നി സു​കു​മാ​ര​ൻ, ഗീ​ത രാ​മ​ച​ന്ദ്ര​ൻ, സോ​മ​ൻ കൊ​ള​പ്പാ​റ, വ​സ​ന്ത​ൻ ചി​യ്യാ​രം, കെ.​ആ​ർ. സു​നി​ൽ കു​മാ​ർ, യു.​എ​സ്. വി​ഷ്ണു, മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.