പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, December 5, 2022 11:07 PM IST
എ​രു​മ​പ്പെ​ട്ടി: അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ര​വൂ​ർ ത​ളി വി​രു​ട്ടാ​ണം കോ​ള​നി​യി​ൽ കൈ​പ്ര വീ​ട്ടി​ൽ മ​നോ​ജ് (44) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ ഗോ​കു​ൽ(24) ആ​ണ് മ​നോ​ജി​നെ തീ ​കൊ​ളു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ 27നാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന മ​നോ​ജി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് കു​പ്പി​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് ഗോ​കു​ൽ തീ ​വ​യ്ക്കു​ക​യാ​യി​രു​ന്നു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഗു​രു​ത​ര​മാ​യി പെ​ള്ള​ലേ​റ്റ മ​നോ​ജ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഗോ​കു​ൽ റി​മാ​ന്‍റി​ലാ​ണ്. ച​ന്ദ്ര​ൻ നാ​യ​രു​ടേ​യും ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടേ​യും മ​ക​നാ​യ മ​നോ​ജ് അ​വി​വാ​ഹി​ത​നാ​ണ്.