ഒാടിക്കൊണ്ടിരുന്ന സ്വ​കാ​ര്യ​ ബ​സ് പണിമുടക്കി; ചെ​ട്ടി​യ​ങ്ങാ​ടിയിൽ ഗ​താ​ഗ​തം ത​ട​സപ്പെട്ടു
Tuesday, December 6, 2022 12:40 AM IST
തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ന​ടു​റോ​ഡി​ൽ കേ​ടാ​യ​തി​നെ തു​ട​ർ​ന്നു ഗ​താ​ഗ​ത ത​ട​സം.
നി​റ​യെ ആ​ളു​ക​ളു​മാ​യി വ​ന്ന ഫാ​ത്തി​മ ന​സ്ഫ എ​ന്ന ബ​സാ​ണ് ചെ​ട്ടി​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നു കു​റു​പ്പം റോ​ഡി​ലേ​ക്കു തി​രി​ഞ്ഞു നി​ന്ന​ത്. ഇ​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​താ​യി.
തു​ട​ർ​ന്ന് ബ​സു​ക​ള​ട​ക്ക​മു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലെ കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബി​ലൂ​ടെ ക​യ​റ്റി​യാ​ണു ക​ട​ന്നുപോ​യ​ത്. ബ​സ് റോ​ഡി​ൽ നി​ന്ന​തോ​ടെ വ​ൻ ഗ​താ​ഗ​ത ത​ട​സ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട, ഒ​ല്ലൂ​ർ, ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നും വ​ന്നി​രു​ന്ന ബ​സു​ക​ൾ ചെ​ട്ടി​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ട്ടു. ഇ​തുമൂ​ലം തൃ​ശൂ​ർ റൗ​ ണ്ടി​ലും വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡി ​ലേ​ക്കും എ​ത്താ​ൻ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി.