വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്ത വി​ദ്യാ​ർ​ഥിയു​ടെ ബൈ​ക്ക് കു​ഴി​യി​ൽവീണു പ​രി​ക്ക്
Tuesday, December 6, 2022 12:40 AM IST
കൈ​പ്പ​റ​ന്പ്: സെന്‍റ് ജോ​സ​ഫ് കപ്പേള​യ്ക്കു മു​ൻ​വ​ശ​ത്ത് വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കീട്ട് അഞ്ചോ​ടെ വി​ദ്യ എ​ൻ​ജി​നീ​യ​റി​ംഗ് കോ​ള​ജി​ൽ നി​ന്നും ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ ക​പ്പേള​യ്ക്കു സ​മീ​പ​മു​ള്ള വ​ലി​യ കു​ഴി​യി​ൽ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പോ​ന്നൂ​ർ വ​ടാ​ശേരി രാ​ജ​ൻ മ​ക​ൻ അ​ഖി​ലേ​ഷി​നാ​ണ് (18) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേറ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി​യി​ൽ നി​ന്ന് എ​ത്തി​യ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ബാ​റി​ൽ ത​ർ​ക്കം:
യു​വാ​വി​നു കു​ത്തേ​റ്റു
ഒ​ല്ലൂ​ർ: ബാ​റി​ൽ മ​ദ്യ​പ​ൻ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നു കു​ത്തേ​റ്റു. ആ​ന​ക്ക​ല്ലി​ലെ ബാ​റി​ലാ​ണ് സം​ഭ​വം. അ​വി​ണി​ശേ​രി സ്വ​ദേ​ശി ജെ​യിം​സി​നാ​ണ് (40) കു​ത്തേ​റ്റ​ത്. പ​ല്ലി​ശേ​രി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​ത്. മ​ദ്യ​പി​ച്ച​തി​നുശേ​ഷ​മു​ള്ള വാ​ക്കു ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.