സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 12:51 AM IST
എ​രു​മ​പ്പെ​ട്ടി: ഫൊ​റോ​ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത പാ​റോ​ക്ക് പ​ഠ​ന​സ​മി​തി ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​മൂ​ഹി​ക - സാ​ന്പ​ത്തി​ക പി​ന്നോ​ക്ക​വ​സ്ഥ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ൻ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം ക്ലാ​സ് ന​യി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്ക​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഫാ. ​ജോ​യ് മു​രി​ങ്ങ​ത്തേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​സി. ഡേ​വീ​സ്, ന​ട​ത്തു കൈ​ക്കാ​ര​ൻ കെ. ​ജോ​ണ്‍ ലൂ​യി​സ്, കു​ടും​ബ​ക്കൂ​ട്ടാ​യ്മ ഫൊ​റോ​ന ക​ണ്‍​വീ​ന​ർ ബി​ജു സി. ​വ​ർ​ഗീ​സ്, ഫൊ​റോ​ന സെ​ക്ര​ട്ട​റി പി.​എ​ൽ. വ​ർ​ഗീ​സ്, ഫൊ​റോ​ന ട്ര​ഷ​റ​ർ സി​റി​യ​ക് മ​ണ്ടു​ന്പാ​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് എം. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.