വ​ഴി​തി​രി​ച്ചു​വി​ടു​ന്പോ​ൾ ​ബ​ദ​ൽ റോ​ഡു​ക​ൾ സ​ഞ്ചാ​രയോ​ഗ്യ​മെ​ന്ന് ഉ​റ​പ്പാക്കണം: ക​ള​ക്ട​ർ
Wednesday, December 7, 2022 12:53 AM IST
തൃ​ശൂ​ർ: റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​ഴി തി​രി​ച്ചു​വി​ടു​ന്പോ​ൾ ബ​ദ​ൽ റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ. ഡൈ​വേ​ർ​ഷ​ൻ റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു നി​ർ​ദേ​ശം. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യ​ത്.
റോ​ഡു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​നുമു​ന്പ് പോ​ലീ​സ്, ആ​ർ​ടി​ഒ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ​റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ റോ​ഡ് ഡൈ​വേ​ർ​ഷ​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ.
ബ​ദ​ൽ റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഏ​തൊ​ക്കെ പോ​യി​ന്‍റു​ക​ളി​ൽ ആ​ളു​ക​ളെ വ​യ്ക്ക​ണം, എ​വി​ടെ​യൊ​ക്കെ സൈ​ൻ ബോ​ർ​ഡു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണം എ​ന്നി​വ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ആ​ളു​ക​ളെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഏ​ജ​ൻ​സിത​ന്നെ ക​ണ്ടെ​ത്തി ന​ൽ​ക​ണം. ഒ​രേ​സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​വാ​ൻ ക​ഴി​യാത്ത വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് ഒ​രു സ​മ​യ​ത്ത് ഒ​രു വാ​ഹ​നം മാ​ത്ര​മേ ക​ട​ന്നു​പോ​കു​ന്നു​ള്ളൂ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡു​ക​ളി​ൽ കു​ഴി​യെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ റി​ഫ്ലക്ട​റു​ക​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന റോ​ഡു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ സീ​ബ്രാ ക്രോ​സിം​ഗു​ക​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേശം ന​ൽ​കി.
യോ​ഗ​ത്തി​ൽ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ൻ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​കെ. സു​രേ​ഷ്കു​മാ​ർ, ആ​ർ​ടി​ഒ ബി​ജു ജെ​യിം​സ്, പി​ഡ​ബ്ല്യു​ഡി, ദേ​ശീ​യ​പാ​ത അഥോറി​റ്റി, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എന്നിവർ പ​ങ്കെ​ടു​ത്തു.