ക്രി​സ്മ​സ് - പു​തു​വ​ത്സ​രം; ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന് എ​ക്സൈ​സ്
Wednesday, December 7, 2022 12:53 AM IST
തൃ​ശൂ​ർ: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന് എ​ക്സൈ​സ് വ​കു​പ്പ്.
അ​യ്യ​ന്തോ​ള്‍ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്ന​തെ​ന്നു ഡെ​പ്യൂ​ട്ടി എ​ക് സൈ ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​പ്രേം​കൃ​ഷ്ണ അ​റി​യിച്ചു.
അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ നേ​രി​ട്ടും പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ച ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍ വ​ഴി​യും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ൻ ര​ണ്ടു സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളെ​യും ഹൈ​വേ പ​ട്രോ​ളിം​ഗ് ടീ​മു​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ബ്കാ​രി കു​റ്റ​കൃ​ത്യം വി​ളി​ച്ച് അ​റി​യി​ക്കാം.
സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം - 0471 - 2332073, ​ജി​ല്ലാ ക​ണ്‍​ ട്രോ​ള്‍ റൂം 0487- 2361237, 9447178 060, 9496002868.