ജെ​സി​ഐ വി​ദ്യാ​ധ​നം പ​ദ്ധ​തി​ക്കു ക്രൈ​സ്റ്റ് കോ​ള​ജി​ൽ തു​ട​ക്കം
Wednesday, December 7, 2022 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട ലേ​ഡി ജേ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന വി​ദ്യാ​ധ​നം പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി വി​ദ്യ​ധ​നം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
ലേ​ഡി ജേ​സി പ്ര​സി​ഡ​ന്‍റ് നി​ഷി നി​സാ​ർ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജോ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പി​ണി​ക്ക​പ​റ​ന്പ​ലി​ന് ചെ​ക്ക് കൈ​മാ​റി.
പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മെ​ൽ​ബി ജി​ജോ, സ​ഖി മ​ണി​ലാ​ൽ, നി​സാ​ർ അ​ഷ​റ​ഫ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡ​യ​സ് കാ​രാ​ത്ര​ക്കാ​ര​ൻ, ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, ഡ​യ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.