വനിതകൾക്കു യോഗപരിശീലനം
1246548
Wednesday, December 7, 2022 12:56 AM IST
പെരിഞ്ഞനം: വനിതകൾക്ക് യോഗപരിശീലനവുമായി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ പേർക്കും യോഗ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 105 വനിതകൾക്ക് രണ്ടു മാസം നീളുന്ന യോഗ പരിശീലനമാണ് നൽകുന്നത്.
പെരിഞ്ഞനം ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു.
സായിദ മുത്തുക്കോയ തങ്ങൾ, എൻ.കെ. അബ്ദുൾ നാസർ, ഹേമലത രാജുക്കുട്ടൻ, ഇ.ആർ. ഷീല, കെ.എ. കരീം, ആർ.കെ.ബേബി, കെ.ഐ. അബ്ദുൾ ജലീൽ, ഡോ. എൻ.ആർ. ഹർഷകുമാർ, പെരിഞ്ഞനം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.