നി​റംമ​ങ്ങി​യ രാ​ജ​പ്രൗ​ഢി തി​രി​ച്ചു​പി​ടി​ച്ച് ഇര​ട്ട​ച്ചി​റ കൊ​ട്ടാ​രം
Thursday, December 8, 2022 12:38 AM IST
സ്വന്തം ലേഖകൻ
തൃ​ശൂ​ർ: കാ​ല​ത്തി​ന്‍റെ ജീ​ർ​ണ​ത​യി​ൽ നി​റംമ​ങ്ങി​യ ശ​ക്ത​നി​ലെ ഇ​ര​ട്ട​ച്ചി​റ കൊ​ട്ടാ​രം രാ​ജ​പ്രൗ​ഢി​യു​ടെ ശോ​ഭ​യി​ലേ​ക്ക്. കൊ​ച്ചി രാ​ജാ​ക്ക​ന്മാ​രു​ടെ അ​രി​യി​ട്ടു വാ​ഴ്ച ന​ട​ന്നി​രു​ന്ന ഏ​റെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കോ​വി​ല​ക​മാ​ണു രാ​ജ​തേ​ജ​സ് തി​രി​ച്ചു​പി​ടി​ച്ച​ത്. ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു മു​ൻ​വ​ശം ഹൈ​റോ​ഡി​ൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണാ​ണ് നി​ല​വി​ൽ ഇൗ ​കൊ​ട്ടാ​രം.
35 ല​ക്ഷം ചെ​ല​വി​ട്ടാ​ണു 70 ശ​ത​മാ​നം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും നി​ർ​വ​ഹി​ച്ച​ത്. ഇ​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പു​റം കാ​ഴ്ച​യ്ക്കും മു​ക​ളി​ലെ നി​ല​യ്ക്കും പൈ​തൃ​കഛാ​യ കൈ​വ​ന്നു. ജീ​ർ​ണി​ച്ച ക​ഴു​ക്കോ​ലു​ക​ൾ മാ​റ്റി പു​തി​യ​ത് ഉ​റ​പ്പി​ച്ചു. ഇ​രു​ന്പ് ദ​ണ്ഡു​ക​ൾ ഘ​ടി​പ്പി​ച്ച് കെ​ട്ടി​ട​ത്തി​നും മേ​ൽ​ക്കൂ​ര​യ്ക്കും കൂ​ടു​ത​ൽ ബ​ല​മേ​കി. ചു​റ്റും ക​ഴു​ക്കോ​ലു​ക​ൾ പി​ടി​പ്പി​ച്ച് സ​ൺ​ഷേ​ഡു​ക​ളി​ൽ ഒാ​ട് പാ​കി. മേ​ൽ​ക്കൂ​ര​യി​ലും ഒാ​ടുപാ​കി പെ​യി​ന്‍റും അ​ടി​ച്ചു.
മു​ക​ൾ​നി​ല​യു​ടെ നി​ല​ത്ത് വി​രി​ച്ചി​രി​ക്കു​ന്ന മ​ര​പ്പ​ല​ക​ക​ൾ മാ​റ്റി​യി​ട്ടി​ല്ല. കോ​ന്പൗ​ണ്ടി​ലെ ജീ​ർ​ണി​ച്ച ര​ണ്ടു ചെ​റി​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ലേ കൊ​ട്ടാ​ര​ത്തി​നു ദൃ​ശ്യ​ചാ​രു​ത കൈ​വ​രൂ. മ​തി​ൽ പു​തു​ക്കി​പ്പ​ണി​തും രാ​ജ​പാ​ത​ക​ൾ ഒ​രു​ക്കി​യും പ​ഴ​മ​യെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ന​ല്ലൊ​രു പൂ​ന്തോ​ട്ട​വും പു​രാ​വ​സ്തു പ്ര​ദ​ശ​ന​വും ഒ​രു​ക്കി​യാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും പ്രി​യ​ങ്ക​ര​മാ​കും. നി​ല​വി​ൽ കൊ​ട്ടാ​രം കോ​ന്പൗ​ണ്ടി​ന​ക​ത്ത് പ​ഴ​യ ക​ഴു​ക്കോ​ലു​ക​ളും മ​റ്റും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​ട്ട​തു വൃ​ത്തി​യാ​ക്ക​ണം. സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് മ​ര​പ്പ​ട്ടി​ശ​ല്യ​വും ഒ​ഴി​വാ​ക്ക​ണം.
ശക്തൻ തന്പുരാൻ താമസിച്ച കൊട്ടാരം
കൊ​ട്ടാ​ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് മ​രു​ന്നു ഗോ​ഡൗ​ണും ഒാ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ക​ൾ നി​ല​യി​ൽ വി​ശാ​ല​മാ​യ ഹാ​ളും വ​രാ​ന്ത​ന്ത​യും മു​റി​യും രാ​ജ​കാ​ല​ത്തെ തി​രു​ശേ​ഷി​പ്പു​ക​ളാ​യി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു. 300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പെ​രു​ന്പ​ട​പ്പു സ്വ​രൂ​പ​ത്തി​ന്‍റെ ഇൗ ​കോ​വി​ല​കം ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ നേ​ത്യാ​ര​മ്മ​യു​ടെ (ഭാ​ര്യ) വാ​സ​സ്ഥ​ല​മാ​യി​രു​ന്നു. അ​തി​നു​മു​ന്പേ തെ​ക്കേ കോ​വി​ല​കം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇൗ ​കൊ​ട്ടാ​ര​ത്തി​ലാ​ണ് സ്വ​രൂ​പ​ത്തി​ലെ താ​വ​ഴി​ക​ളി​ൽ മൂ​ത്ത​യാ​ൾ പെ​രു​ന്പ​ട​പ്പി​ൽ മൂ​പ്പി​ന്ന് ഗം​ഗാ​ധ​ര തി​രു​കോ​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​മാ​ണ് കൊ​ച്ചി രാ​ജാ​ക്ക​ന്മാ​രു​ടെ അ​രി​യി​ട്ടു​വാ​ഴ്ച ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ട്ടാ​ര​ത്തി​ൽ ശ​ക്ത​ൻ ത​ന്പു​രാ​നും താ​മ​സി​ച്ചി​ട്ടു​ണ്ട്.
2014 ൽ ​അ​ന്ന് എം​എ​ൽ​എ​യാ​യി​രു​ന്ന തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നാ​ണു കൊ​ട്ടാ​ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ സാം​സ്കാ​രി​ക മ​ന്ത്രി​യാ​യി​രു​ന്ന കെ.​സി. ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തിയത്. 2016 ൽ ​കൊ​ട്ടാ​രം സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പി​ന്നീ​ടാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്. അ​തി​നു​മു​ന്പേ 2011 ൽ ​കൊ​ട്ടാ​രം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ​അ​നി​വാ​ര്യ​ത ചൂ​ണ്ടി​ക്കാ​ട്ടി 2011 ന​വം​ബ​റി​ൽ ക്യു​റേ​റ്റ​ർ റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ര​ട്ട​ച്ചി​റ കൊ​ട്ടാ​ര​ത്തി​ന്‍റെ ജീ​ർ​ണാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​ര​മാ​യ​ത്.
മെ​ഡി​ക്ക​ൽ ഗോ​ഡൗ​ണി​ലെ മു​ൻ മാ​നേ​ജ​ർ സ​ജീ​വും ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ഷൈ​ജു​വും കൊ​ട്ടാ​ര​ത്തി​ന്‍റെ പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ​ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു.