കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻഷണേ​ഴ്സ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
Thursday, December 8, 2022 12:40 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​ന​വും ധ​ർ​ണയും ന​ട​ത്തി. പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ കു​ടി​ശി​ക​, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​ അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, സ്റ്റാ​റ്റൂ​ട്ട​റി പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ ട്ര​ഷ​റ​ർ കെ.എം. ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​രേ​ന്ദ്ര​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാക​മ്മ​റ്റി അം​ഗം സി.ജി. ര​വീ​ന്ദ്ര​ൻ, സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ​ കെ.എം. ​ബേ​ബി, വ​നി​താവേ​ദി ക​ണ്‍​വീ​ന​ർ സി.​സി.​വ​ത്സ​ല, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.​എ.​എം. ​അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.