സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​ സം​ര​ക്ഷി​ക്കു​വാ​ൻ 1.58 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Thursday, December 8, 2022 12:40 AM IST
വൈ​ന്ത​ല: 2022 - 23 സാ​ന്പ​ത്തി​ക​വ​ർഷ​ത്തെ ബ​ഡ്ജ​റ്റി​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ൽ വൈ​ന്ത​ല പ്രോ​ജ​ക്ട് ക​ട​വ് മു​ത​ൽ ഞ​ർ​ള​ക്ക​ട​വ് വ​രെ​യു​ള്ള​ ഭാ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​സം​ര​ക്ഷി​ക്കു​വാ​ൻ 1.58 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​റി​യി​ച്ചു.
ചാ​ല​ക്കു​ടി പു​ഴ​യു​ടെ വ​ല​തു​ക​ര​യി​ൽ 460 മീ​റ്റ​ർ നീ​ള​ത്തി​ൽ നാ​ല് മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഭി​ത്തി നി​ർ​മി​ക്കു​ക. അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണ് പ്ര​വ​ർ​ത്തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല. 2018 പ്ര​ള​യ​ത്തി​ലും തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ലെ ക​ന​ത്ത​മ​ഴ​യി​ലു​മാ​യി പു​ഴ​യു​ടെ അ​രി​കുവ​ശം ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ത്ത​രം ഭാ​ഗ​ങ്ങ​ൾ കെ​ട്ടി സം​ര​ക്ഷി​ക്കു​വാ​ൻ തു​ട​ർ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എംഎ​ൽഎ ​അ​റി​യി​ച്ചു.