പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണ​ം
Thursday, December 8, 2022 12:40 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് മേ​ഖ​ല​യി​ൽ പു​തി​യ റോ​ഡ് പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് നി​ല​വി​ലു​ള്ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മേ​ഖ​ല കോ​ണ്‍​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ഴു​ള്ള പൈ​പ്പു​ക​ൾ നാ​ൽ​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ്. ഇ​പ്പോ​ൾ ഇ​ട​ക്കി​ട​ക്ക് പൈ​പ്പു​ക​ൾ പൊ​ട്ടി ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പൈ​പ്പ് മാ​റ്റി​ട​ൽ പ​ണി മൂ​ലം റോ​ഡു​ക​ൾ പൊ​ളി​ഞ്ഞു പോ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ് ഇ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് റോ​ഡു​പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം പൈ​പ്പു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ റോ​ഡ് വീ​ണ്ടും കു​ഴി​ച്ച് പൈ​പ്പ് മാ​റ്റ​ൽ തു​ട​ർ​ന്നാ​ൽ ഏ​റെ ന​ഷ്ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. അ​തു കൊ​ണ്ട് പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും കാ​ല​പ​ഴ​ക്കം മൂ​ലം ഉ​ള്ള വാ​ട്ട​ർ ടാ​ങ്കും പു​തി​യ​ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്.​സാ​ബു ഉ​ദ്ഘാ​ട​നം ​ചെ​യ്തു.​ സി.​എ​സ്. തി​ല​ക​ൻ, കെ.​ജി.​ മു​ര​ളീ​ധ​ര​ൻ, കെ.​കെ. ​ചി​ത്ര​ഭാ​നു, ശ്രീ​ദേ​വി വി​ജ​യ​കു​മാ​ർ, പി.​എ​ൻ. രാ​മ​ദാ​സ്, പി.​എ​ൻ. മോ​ഹ​ന​ൻ, സു​നി​ല മോ​ഹ​ന​ൻ, സു​ജ ജോ​യ്, ക​വി​ത മ​ധു, സി.​ ആ​ർ. പ​ന്പ, ടി.​കെ. ​ലാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.