അ​മ​ല​യി​ൽ സാ​യാ​ഹ്ന ഒ​പി തുടങ്ങി
Friday, December 9, 2022 12:47 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, സൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, ബോർ​ജി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സേ​ക്ര​ട്ട് ഹാ​ർ​ട്ട് ബ്ലോ​ക്കി​ൽ ആ​രം​ഭി​ച്ച ഒ​പി വൈ​കീ​ട്ട് 5.30 മു​ത​ൽ രാ​ത്രി എ​ട്ടുവ​രെ പ്ര​വ​ർ​ത്തി​ക്കും.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗം, സ്ത്രീ​രോ​ഗം, അ​സ്ഥി​രോ​ഗം, ഹൃ​ദ്രോ​ഗം, കി​ഡ്നി​രോ​ഗം, ശ്വാ​സ​കോ​ശ​രോ​ഗം, ഉ​ദ​ര​രോ​ഗം, എ​ന്‍റോക്രൈ​നോ​ള​ജി, ഫാ​മി​ലി മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളാ​ണു പ്ര​വ​ർ​ത്തി​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക് : 9846337746.