വീ​ട്ടി​ലെ മ​ദ്യ​വി​ല്പ​ന എ​ക്സൈ​സ് പി​ടി​കൂ​ടി
Friday, December 9, 2022 12:49 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റെ​യ്ഡി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​കൂ​ടി. മേ​ത്ത​ല പ​ട​ന്ന ദേ​ശ​ത്ത് രാ​മ​ത്ത് വീ​ട്ടി​ൽ സ​തീ​ശ​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ ഷാം​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യു​ള്ള 40 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

ബീ​വ​റേ​ജു​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യം വാ​ങ്ങി ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി ആ​വ​ശ്യാ​നു​സ​ര​ണം അ​മി​ത വി​ല ഈ​ടാ​ക്കി ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തിയെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ല​ഹ​രി ഒ​ഴു​ക്ക് ത​ട​യാ​നു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വ് അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഇ​ന്‍റ​ജി​ല​ൻ​സ് ഓ​ഫീ​സ​ർ പി.​ആ​ർ. സു​നി​ൽ​കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​വി. ബെ​ന്നി, എം.​ആ​ർ. നെ​ൽ​സ​ണ്‍, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഫ്സ​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ചി​ഞ്ചു പോ​ൾ, കെ.​എ​ൽ. ലി​സ, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.​പി. സ​ഞ്ജ​യ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.