സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Friday, December 9, 2022 12:49 AM IST
കൊ​ര​ട്ടി: വൈഎംസിഎ കൊ​ര​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​ച്ചു. വ​ഴി​ച്ചാ​ൽ ശ്ര​ദ്ധ പ​ക​ൽ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ക്യാ​ന്പ് വാ​ർ​ഡ് മെ​ന്പ​ർ ഗ്രേ​യ്സി സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈഎംസിഎ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് വെ​ളി​യ​ത്ത്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ നൈ​നു റി​ച്ചു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, വ​ർ​ഗീ​സ് ത​ച്ചു​പ​റ​ന്പ​ൻ, വൈഎം​സിഎ സെ​ക്ര​ട്ട​റി ബാ​ബു തെ​ക്ക​ൻ, കെ.​കെ. രാ​മ​ൻ​കു​ട്ടി, പി.​ഡി. പോ​ൾ, വി.​വി. ജോ​സ​ഫ്, അ​ന്‍റോ പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.