മേ​ലൂ​ർ - അ​ടി​ച്ചി​ലി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
Friday, December 9, 2022 12:51 AM IST
മേ​ലൂ​ർ: ​മേ​ലൂ​ർ - അ​ടി​ച്ചി​ലി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥയാവുന്നു. ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റു.​
പു​ഷ്പ​ഗി​രി പാ​റ​ക്ക​തൈ ശി​വ​ശ​ങ്ക​ര​ൻ മ​ക​ൻ വി​ഷ്ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ​പു​ഷ്പ​ഗി​രി ഭാ​ഗ​ത്ത് നി​ന്ന് ബു​ള്ള​റ്റി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ കു​ന്ന് വ​ഴി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​
എ​തി​ർവ​ശ​ത്ത് റോ​ഡ​രി​കി​ൽ ഒ​രു വാ​ഹ​നം ഇ​വി​ടെ നി​റു​ത്തി​യി​ട്ടി​രു​ന്നു​വെ​ന്നും തൊ​ട്ടു പി​ന്നാ​ലെ വ​ന്ന സ്വ​കാ​ര്യ ബ​സി​നെ ക​ണ്ട് ബു​ള്ള​റ്റ് നി​റു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും നി​യ​ന്ത്ര​ണം ന​ഷ്ട്ട​പെ​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​.

മു​ഖ​ത്ത് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ പ്ര​സ്തു​ത റോ​ഡ് നാ​ളു​ക​ൾ​ക്കു മു​ൻ​പ് മി​ക​ച്ച റോ​ഡാ​യി ന​വീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു വി​ധസു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു. ​

വ​ലി​യ വ​ള​വു​ക​ൾ നി​റ​ഞ്ഞ 15ല​ധി​കം ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്.​ റോ​ഡ് നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​രി​ഹ​രി​ച്ച് യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.