ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​വാ​ർ​ഡ് മീ​റ്റ് പത്തിന്
Friday, December 9, 2022 12:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​വാ​ർ​ഡ് മീ​റ്റ് പ​ത്തി​ന് ന​ട​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും രൂ​പ​ത മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് റാ​ങ്കു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വി​ദ്യാ​മി​ത്്രത അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​ഷാ​ജു ഐ​നി​ക്ക​ൽ, ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വ് പി.​പി. വ​ർ​ഗീ​സ്, സം​ഘ​ട​നാ വൈ​ഭ​വ് അ​വാ​ർ​ഡ് ജേ​താ​വ് ഡേ​വീ​സ് തു​ളു​വ​ത്ത് എ​ന്നി​വ​രേ​യും ആ​ദ​രി​ക്കു​ന്നു.

ഉ​ച്ച​തി​രി​ഞ്ഞ് 2.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് പ​ത്രോ​സ് വ​ട​ക്കും​ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.