ടി​ക്ക​റ്റ് ന​ന്പ​ർ തി​രു​ത്തി വി​ക​ലാം​ഗ​നാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ പ​റ്റി​ച്ച​താ​യി പ​രാ​തി
Friday, December 9, 2022 12:51 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ലോ​ട്ട​റി ടി​ക്ക​റ്റ് ന​ന്പ​ർ തി​രു​ത്തി വി​ക​ലാം​ഗ​നാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ പ​റ്റി​ച്ച​താ​യി പ​രാ​തി. ച​മ്മ​ന്നൂ​ർ ഉ​പ്പ​ത്തി​ൽ വീ​ട്ടി​ൽ സ​ദാ​ന​ന്ദ​നെ​യാ​ണ് പ​റ്റി​ച്ച​ത്.

കൊ​ട്ടി​ങ്ങ​ൾ​പ​ടി​ക്ക​ൽ റോ​ഡ് സെെ​ഡി​ലി​രു​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​ദാ​ന​ന്ദ​ന്‍റെ അ​രി​കി​ൽ ഇ​ന്ന​ലെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് ബെെ​ക്കി​ലെ​ത്തി ക​ഴി​ഞ്ഞ ഒ​ന്നാം തി​യ​തി ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഏ​താ​നും ടി​ക്ക​റ്റു​ക​ൾ ഏ​ൽ​പ്പി​ക്കു​ക​യും എ​ല്ലാ ടി​ക്ക​റ്റി​നും പ്രോ​ത്സാ​ഹ സ​മ്മാ​നം അ​ടി​ച്ച​താ​യും കാ​ണി​ച്ചു. ഇ​യാൾ പു​തി​യ ടി​ക്ക​റ്റ് വാ​ങ്ങു​കു​യം ബാ​ക്കി പെെ​സ കെെ​പ്പ​റ്റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ദാ​ന​ന്ദ​ൻ മൊ​ത്ത വി​ൽ​പ്പ​ന​ക്കാ​ര​നെ ടി​ക്ക​റ്റ് ഏ​ൽ​പ്പി​ച്ച​പ്പോ​ഴാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.