കാ​ർ​ഷി​ക വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Friday, December 9, 2022 12:51 AM IST
തൃ​ശൂ​ർ: ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​യി​രി​ക്കു​ന്ന അ​മി​ത​മാ​യ വ​ർ​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്ത് കാ​ർ​ഷി​ക വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ർ​ഷ​ക പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉൗ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​ന്ന​ത അ​ധി​കാ​ര​സ​മി​തി അം​ഗം സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, ബേ​ബി മാ​ത്യു കാ​വു​ങ്ങ​ൽ, ജോ​ർ​ജ് താ​ഴെ​ക്കാ​ട​ൻ, ബേ​ബി നെ​ല്ലി​ക്കു​ഴി, തോ​മ​സ് മാ​യാ​ലി, വ​ർ​ഗീ​സ് നീ​ല​ങ്കാ​വി​ൽ, സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി, പി.​ജെ. സേ​വ്യ​ർ, ജൂ​ലി​യ​സ് ആ​ന്‍റ​ണി, പി.​എ​സ്.​ ജ​യ​രാ​ജ്, വി.​സി. വി​ൻ​സെ​ന്‍റ്, ഷാ​ജി ആ​നി​ത്തോ​ട്ടം, റീ​ന റോ​ബി, നെ​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, എ.​ഐ. കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.