മ​യി​ലാ​ട്ടും​പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Friday, December 9, 2022 12:51 AM IST
പ​ട്ടി​ക്കാ​ട്: മ​യി​ലാ​ട്ടും​പാ​റ പൂ​ള​ച്ചോ​ടി​ൽ കോ​ച്ചേ​രി ജോ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. കഴിഞ്ഞ ദിവസം രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. 150 ഓ​ളം വാ​ഴ​ക​ളും എട്ട് തെ​ങ്ങു​ക​ളും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ശ്ബ​ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ച്ച​ർ​മാ​രും ചേ​ർ​ന്ന് കാ​ട്ടാ​നക്കൂ​ട്ട​ത്തെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് അ​വ​യെ കാ​ട്ടി​ൽ ക​യ​റ്റി​വി​ട്ട​ത്. മ​യി​ലാ​ട്ടും​പാ​റ, പൂ​ള​ച്ചോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്.