മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര അ​ധി​കാ​രി​ക​ളു​ടെ സം​ഗ​മ​ം
Friday, December 9, 2022 12:55 AM IST
തൃ​ശൂ​ർ: പു​ല്ല​ഴി സെന്‍റ് ​ജോ​സ​ഫ്സ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഹോ​മി​ന്‍റെ ജൂ​ബി​ലിയോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര അ​ധി​കാ​രി​ക​ളു​ടെ സം​ഗ​മ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജു അ​ക്ക​ര അധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡബ്ല്യുഎച്ച്ഒ തൃ​ശൂ​ർ പ്ര​തി​നി​ധി ഷി​ന്‍റോ ജെ​യിം​സ്, സ്പ​ന്ദ​നം പ്ര​സി​ഡ​ന്‍റ് ജോ​ജോ പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ജ​നറൽ ക​ണ്‍​വീ​ന​ർ ബേ​ബി മൂ​ക്ക​ൻ, സി​സ്റ്റ​ർ സു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മോ​ണ്‍. കോ​നി​ക്ക​ര സ്ഥാ​പ​നാ​ധി​കാ​രി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്കി ആ​ദ​രി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രി​ക​ളാ​യ ഫാ. ​ജോ​ർ​ജ് തോ​ട്ടാ​ൻ സി​എം​ഐ, ഫാ. ​മാ​ത്യു തു​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ് എ​ടാ​ട്ടു​കാ​ര​ൻ, ഫാ. ​അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ, സി​സ്റ്റ​ർ മ​രി​യ ജോ​സ്, സി​സ്റ്റ​ർ ലി​ല്ലി ജീ​സ്, ജാ​ൻ​സി കൊ​ട​ക​ര, സ്നേ​ഹാ​ല​യം ആ​ന്‍റ​ണി, കെ.​കെ. ബേ​ബി തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് എം.​എ. ഷാ​ജു, ബെ​ന്നി മേ​ച്ചേ​രി, പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട്, ജെ​യിം​സ് പ​നോ​ക്കാ​ര​ൻ, എം. ​ഷി​ഹാ​ബു​ദ്ദീ​ൻ, ജോ​യ് കോ​ല​ഞ്ചേ​രി, ജോ​സ് കോ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. പു​ല്ല​ഴി മെ​ന്‍റ​ൽ ഹോം ​അ​ന്തേ​വാ​സി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.